ദോഹ: 1948 മുതൽ ഇന്നുവരെയുള്ള ഖത്തർ ഫുട്ബോളിന്റെ ഐതിഹാസിക ചരിത്രം രേഖപ്പെടുത്തുന്ന ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. കായിക-യുവജന മന്ത്രാലയം മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനിയാണ് ഈ ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഏകദേശം 15 ടെറാബൈറ്റോളം ഡാറ്റ നിലവിൽ ഈ ഡിജിറ്റൽ ആർക്കൈവിൽ ലഭ്യമാണ്. ......
ദോഹ: ഖത്തറിൽ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം വരെ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരപ്രദേശങ്ങളിലും കടൽതീരങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദോഹയിൽ ഇന്ന് രേഖപ്പെടുത്താവുന്ന ഏറ്റവും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ......
തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണ്.കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല.
ഇപ്പോൾ കെവി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട കുറ്റപ്പെടുത്തുന്ന കണ്ടപ്പോൾ വിഷമം തോന്നി.
കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാൻ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ......
തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സിപിഎം ആണ്. ഹൈക്കമാൻഡ് ഫ്ലക്സ് വെക്കണ്ട എന്ന് പറയുമ്പോൾ ഇവിടെ വീണ്ടും വെക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്.
പ്രവർത്തകർ കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കുന്നില്ലെന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്.
തൃശ്ശൂരിൽ സിസിടിവി ഉണ്ടായതുകൊണ്ടാണ് ആളെ പിടികിട്ടിയത്.
ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ഏതെങ്കിലും കോൺഗ്രസുകാർ കത്തിക്കുമോയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.
മുഖ്യമന്ത്രി പദം സംബന്ധിച്ച് ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. ......
ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശബരീനാഥും, രണ്ട് മലയാളിയായ നയീം മൂസയുമാണ് ഈ 2 പേർ
തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ വിജയ്യുടെ വാഹനത്തിന് സമീപം നിഴല്‍പോലെ നിന്ന വ്യക്തി ആണ് നയീം മൂസ. ഒരു സാധാരണ ബോഡിഗാർഡ് മാത്രമല്ല, വർഷങ്ങളായി ആഗോളതലത്തില്‍ സെലിബ്രിറ്റി സുരക്ഷാരംഗത്ത് ശ്രദ്ധ നേടിയ മലയാളിയാണ് നയീം.
മാഹി സ്വദേശിയായ നയീം, വർഷങ്ങള്‍ക്കുമുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും താത്പര്യം വളർന്നത്. ......
ദോഹ: 2027-ൽ സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ നറുക്കെടുപ്പ് പൂർത്തിയായി. കിരീടം നിലനിർത്താൻ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഖത്തർ ഗ്രൂപ്പ് എഫിലാണ് ഇടംപിടിച്ചിരിക്കുന്നത്. ......
ദോഹ: പ്രമുഖ വാഹന ബ്രാൻഡായ ലെക്സസിന്റെ (Lexus) ചില മോഡലുകൾ ഖത്തറിൽ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ലെക്സസ് വാഹനങ്ങളുടെ ഖത്തറിലെ അംഗീകൃത ഡീലറായ അബ്ദുൽഗനി മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ നടപടി.ലെക്സസ് RC F: 2015 നും 2020 നുംഇടയിലും 2016 നും 2019 നും ഇടയിൽ നിർമ്മിച്ചവയാണ് തിരിച്ചു വിളിക്കുന്നത്.ഈ വാഹനങ്ങളിലെ ലോ-പ്രഷർ ഫ്യൂവൽ പമ്പിലെ (Low-pressure fuel pump) സാധ്യമായ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണമായിരിക്കുന്നത്. ......
ദോഹ: വേനൽക്കാല അവധി സീസൺ അടുത്തിരിക്കെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു. ഖത്തർ എയർവേയ്സിന്റെ ശൃംഖല വികസിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 26 അന്താരാഷ്ട്ര വിമാന കമ്പനികൾ നിലവിൽ ദോഹയിലേക്ക് സർവീസ് നടത്തുന്നുണ്ട്.വിവിധ വിമാന കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുകയും പുതിയ ഷെഡ്യൂളുകൾ അനുവദിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെ എയർ ട്രാഫിക് ഗണ്യമായി വർധിച്ചു.
കൃത്യമായ ബുക്കിംഗും വാലിഡ് ആയ ടിക്കറ്റും ഉള്ള യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്ന് എയർപോർട്ട് അധികൃതർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം (X) വഴി അറിയിച്ചു.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.വിമാന സമയത്തെക്കുറിച്ചോ ബുക്കിംഗിനെക്കുറിച്ചോ അറിയാൻ യാത്രക്കാർ നേരിട്ട് ബന്ധപ്പെട്ട വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.
അധികൃതരുമായും പങ്കാളിത്ത എയർലൈനുകളുമായും ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ......
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് സാമ്പത്തിക ആശങ്കകൾക്ക് വഴിവെക്കുന്നു. അടുത്ത ഒരു വർഷക്കാലം അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർഥിച്ചതോടെയാണ് സ്വർണ ഇറക്കുമതി തീരുവ ഉയർത്തുമോയെന്ന ചർച്ചകൾ ശക്തമായത്. ......